ഇടുക്കി: എഐ അധിഷ്ഠിത സൈബര്‍ കുറ്റകൃത്യങ്ങളുടെ വര്‍ധനയ്ക്കെതിരേ ബോധവത്കരണവുമായി സുരക്ഷിത ഇന്റര്‍നെറ്റ് ദിനാചരണം സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ശില്പശാല എഡിഎം ഷൈജു പി. ജേക്കബ് ഉദ്ഘാടനം ചെയ്തു. സുരക്ഷിത ഇന്റര്‍നെറ്റ് ബ്രോഷറിന്റെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.
ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ എം. എമ്മ പോള്‍, അമല്‍ മാത്യു, എന്‍ഐസി ഇന്‍ഫര്‍മേറ്റീവ് അസിസ്റ്റന്റ് അജിത്ത് ജോണ്‍ വര്‍ഗീസ് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കി.
സൈബര്‍ കുറ്റകൃത്യം സംഭവിച്ചാല്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങളായ 1930 സൈബര്‍ എമര്‍ജന്‍സി ഹെല്പ്പ്ലൈനില് വിവരം അറിയിക്കല്‍, www.cyber crime.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി പരാതി നല്കല്, അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്കല് എന്നിവയെക്കുറിച്ചു ബോധവത്കരണം നടത്തി.
ജില്ലാ ഭരണകൂടം, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍, ഇടുക്കി സൈബര്‍ സെല്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്.